ആന്ധ്രാപ്രദേശില്‍ വന്‍ തീപിടിത്തo ; ഒമ്പതോളം വോള്‍വോ ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓംഗോള്‍ പട്ടണത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒമ്പതോളം വോള്‍വോ ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച, ഓംഗോള്‍ അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി കോംപ്ലക്‌സിന് സമീപം സ്വകാര്യ ട്രാവല്‍ ഓപറേറ്റര്‍മാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്താണ് സംഭവം.

അഗ്നിശമന സേനാംഗങ്ങള്‍ ആറ് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ തീയണച്ചു. തീ അണയ്ക്കാന്‍ നഗരസഭാ അധികൃതരും വാടര്‍ ടാങ്കറുകള്‍ എത്തിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ബസുകളില്‍ നിന്ന് വലിയ തീ പടര്‍ന്നത് സമീപ പ്രദേശങ്ങളിലുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി.

പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് 20 ബസുകളിലേക്ക് തീ പടരുന്നത് അഗ്നിശമനസേന തടഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കത്തിനശിച്ച ബസുകളെല്ലാം കാവേരി ട്രാവല്‍സിന്റെതാണ്. ആറ് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് പാന്‍ഡെമിക് മൂലം ഓട്ടം കുറഞ്ഞതിനാല്‍ ബസുകള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നതാണെന്ന് ഓപറേറ്റര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും അഭൂതപൂർവവുമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മുൻകാലങ്ങളിൽ ഉണ്ടായതിൽ നിന്ന് വ്യത്യസ്തവും...

കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍

0
കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍...

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു

0
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്...