വൃദ്ധയുടെ മരണം കൊലപാതകം : മദ്യപിക്കാനുള്ള പണത്തിനായി കൊല നടത്തിയ പേരക്കുട്ടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചേര്‍പ് കടലാശ്ശേരിയില്‍ ഒറ്റക്കു താമസിക്കുന്ന ഊമന്‍പിള്ളി പരേതനായ വേലായുധന്‍ ഭാര്യ കൗസല്യ (78) മരണപ്പെട്ട സംഭവം കൊലപാതകം. മദ്യപിക്കാനുള്ള പണത്തിനായി കൊല നടത്തിയ ഇവരുടെ മകന്റെ മകന്‍ ഗോകുല്‍ (32) അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കൗസല്യയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണെന്നു കരുതിയെങ്കിലും കയ്യില്‍ കിടന്ന വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയാക്കി. മൃതദേഹം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് അച്ഛമ്മയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി കയ്യിലെ വള മോഷ്ടിച്ചത് ഗോകുലാണെന്നു തെളിഞ്ഞത്. മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിനായി ഇയാള്‍ കൊല നടത്തി സ്വര്‍ണ്ണം കവരുകയായിരുന്നു. ചെറുപ്പത്തില്‍ സ്വര്‍ണ്ണ പണി പഠിച്ചിട്ടുള്ള ഇയാള്‍ ഇപ്പോള്‍ പോളീഷ് പണിക്കാണ് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ സ്ഥിരമായി പണിക്കു പോകാതെ കൂട്ടുകൂടി മദ്യപിച്ചു നടക്കുന്ന ശീലക്കാരനാണ്.

അച്ഛമ്മയെ കഴുത്തു ഞെരിച്ച്‌ കൊന്ന് കയ്യിലെ വള ഊരിയെടുത്ത ഗോകുല്‍ ചേര്‍പ്പിലുള്ള ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു കിട്ടിയ 25,000 രൂപയില്‍ മുവ്വായിരം രൂപയെടുത്ത് ആദ്യം പോയത് ബിവറേജിലേക്കും തന്റെ കൂട്ടുകാരുമൊത്തു മദ്യപിക്കാനുമായിരുന്നു. മദ്യലഹരിയിലിരിക്കുമ്പോഴാണ് അമ്മൂമ്മയ്ക്ക് തീരെ വയ്യ എന്നു പറഞ്ഞ് ഗോകുലിനെ അമ്മ വിളിക്കുന്നത്. ഉടനെ ഓട്ടോ വിളിച്ച്‌ സ്ഥലത്തെത്തി. പിന്നെ മരണാനന്തര ചടങ്ങുകള്‍ കഴിയും വരെ രണ്ടു ദിവസം ഒന്നും സംഭവിക്കാത്ത മട്ടില്‍ ഗോകുല്‍ നിന്നു. ഇതിനിടെ വള പണയം വെച്ചു കിട്ടിയ പണം എടുത്തു പലവട്ടം മദ്യപാനം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...