മുംബൈയിലെ സബര്‍ബന്‍ ബോറിവാലിയിലെ ഏഴ് നിലകളുള്ള കെട്ടിടത്തില്‍ തീപ്പിടിത്തo

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിലെ സബര്‍ബന്‍ ബോറിവാലിയിലെ ഏഴ് നിലകളുള്ള  കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന ഒരു ഫയര്‍മാന് പരിക്കേറ്റതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈ ബോറിവാലി പടിഞ്ഞാറ് ഗഞ്ചാവാല റെസിഡന്‍സി കെട്ടിടത്തില്‍ രാവിലെ 7 മണിയോടെയാണ് തീപ്പിടുത്തമുണ്ടായതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അറിയിച്ചതിനെത്തുടര്‍ന്ന് ചില അഗ്‌നിശമന സേനാംഗങ്ങളും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഫയര്‍മാന്‍ നാഥു സര്‍ജറാവു ബധാക്കി (43) നാണ് പരിക്കേറ്റത്.

ഇദ്ദേഹത്തിന് 8 മുതല്‍ 12 ശതമാനം വരെ പൊള്ളലേറ്റു. ഈ സമയത്ത് കെട്ടിടത്തിലെ എല്ലാ താമസക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9:30 ഓടെ തീയണച്ചു. ബധാക്കിനെ കാണ്ഡിവാലിയിലെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഓഫീസിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...