പടക്ക മാലിന്യം കനാലില്‍ തള്ളി ; 12500 രൂപ പിഴ ഈടാക്കി കോർപറേഷൻ ഹെൽത്ത് വിഭാഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിഷു ദിനത്തില്‍ കൊച്ചി തേവര പേരണ്ടൂര്‍ കനാലില്‍ പ്ലാസ്റ്റിക് അടക്കം പടക്കമാലിന്യങ്ങള്‍ തള്ളിയെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം. എളമക്കര നേര്‍ത്ത് ഡിവിഷനിലെ ഗ്രീന്‍ ട്രിപ്പിള്‍ ലൈനിലുള്ള ഫ്ലാറ്റ് സമുച്ഛയത്തിലെ താമസക്കാരനായ അരുണ്‍ കിഷോറില്‍ നിന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് 12500 രൂപ പിഴ ഈടാക്കിയത്. തിങ്കളാഴ്ച രാത്രിയില്‍ ഫ്ലാറ്റിന് സമീപം പടക്കം പൊട്ടിച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ പേരണ്ടൂര്‍ കനാലില്‍ തള്ളിയെന്ന് കാട്ടി പ്രദേശവാസിയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് നടപടി.

സ്ഥലത്തെത്തിയ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കനാലില്‍ മാലിന്യം കണ്ടെത്തുകയും ചെയ്തു. ഫ്ലാറ്റിലെ സെക്യൂരിറ്റിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അരുണും മറ്റൊരാളും അന്നേ ദിവസം പടക്കം പൊട്ടിച്ചതായി വിവരം ലഭിച്ചത്. അരുണിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് 12500 രൂപ പിഴ ഈടാക്കിയ ശേഷം ഇയാളെക്കൊണ്ട് തന്നെ മാലിന്യം കനാലില്‍ നിന്ന് നീക്കം ചെയ്യിച്ചു. മാലിന്യം നിക്ഷേപിച്ച മറ്റൊരു സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...