ഓർമ്മകൾ ഉറങ്ങുന്ന കോന്നി നാരായണപുരം ചന്ത

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോരത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ കോന്നി നാരായണപുരം ചന്തക്ക് രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഉറപ്പിച്ച ഒരു കരാറിന്റെ കഥയും അതിന് ഇടയാക്കിയ ഒരു മനുഷ്യന്റെ കഥയും പറയുവാനുണ്ട്. പണോപകാരി നാരായണന്റെ പണോപകാരമായാണ് കോന്നി നാരായണപുരം ചന്ത പിറവിയെടുത്ത്. പണോപകാരി നാരായണൻ എന്ന് അറിയപ്പെടുന്ന അവിവാഹിതനായ കോന്നി മുഞ്ഞിനാട്ട് നാരായണൻ തന്റെ പേരിലുള്ള ഒരേക്കർ ഇരുപത്തിനാല് സെന്റ് സ്ഥലം പരോപകാരം ലക്ഷ്യമാക്കി ചെമ്പ് പട്ടയത്തിൽ സൗജന്യമായി എഴുതി നൽകിയ സ്ഥലത്താണ് നാരായണപുരം ചന്ത പിറവിയെടുത്തത്.

റോഡ് വശങ്ങളിൽ ഗതാഗത തടസം സൃഷ്ടിച്ചിരുന്ന വഴിയോര കച്ചവടം നാരായണപുരം ചന്തയിൽ ഒന്നിച്ചപ്പോൾ അതിന് ഒരു ഏകീകൃത സ്വഭാവമുണ്ടായി. നാരായണന്റെ ചന്ത എന്ന് അറിയപ്പെട്ടിരുന്ന ചന്ത പിന്നീട് നാരായണപുരം ചന്തയായി മാറുകയായിരുന്നു. രാജ ഭരണകാലത്ത് സർക്കാരിലേക്ക് എഴുതി നൽകിയ ഭൂമി എന്നെങ്കിലും ചന്തയുടെ ആവശ്യത്തിന് അല്ലാതെ ഉപയോഗിച്ചാൽ ഭൂമി തിരികെ എടുക്കുവാനുള്ള അവകാശവും നാരായണന്റെ പിന്മുറക്കാർക്ക് നൽകിയാണ് ഭൂമിയുടെ കരാർ വ്യവസ്ഥ ചെയ്തത്. പിന്നീട് നാരായണപുരം ചന്ത പ്രധാന നാട്ടുചന്തയായി വളരുകയും മധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായി മാറുകയും ചെയ്‌തു. ജില്ലയിലെ പ്രാധാന വാഴക്കുല ചന്തയായിരുന്നു ഇവിടം.

വാഴക്കുല വാങ്ങുന്നതിനും വിൽക്കുന്നതിനും സമീപ ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു. വാഴക്കുല, കുരുമുളക്, നാളികേരം, അടക്ക, കശുവണ്ടി, ചുക്ക്, മഞ്ഞൾ, കുട്ട, മുറം, പരമ്പ്, മൺപത്രങ്ങൾ എന്നിവക്ക് ചന്തയിൽ ആവശ്യക്കാർ ഏറെയായിരുന്നു. ശനി, ബുധൻ ദിവസങ്ങളിൽ ആയിരുന്നു പ്രധാന ചന്ത, കാളവണ്ടികളിലും തല ചുമടായും ആളുകൾ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞതോടെ കോന്നിയുടെ മുഖം മാറുകയും പുതിയ ഷോപ്പിങ് കോംപ്ലക്സുകൾ വരുകയും ചെയ്തതോടെ കോന്നിയുടെ മുഖം മാറുകയും നാരായണ പുരം ചന്തയ്ക്ക് പഴയ പ്രതാപം നഷ്ടമാവുകയും ചെയ്തു. എന്നാൽ പഴമയുടെ പ്രൗഡിയിൽ എന്നും തലയെടുപ്പോടെ നിൽക്കുകയാണ് ഇന്നും കോന്നി നാരായണപുരം ചന്ത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...