തമിഴ്‌നാട്ടിൽ പടക്കനിർമാണശാലയിൽ പൊട്ടിത്തെറി ; ഒരു മരണം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ കോവിൽപ്പുലികുത്തിയിലുള്ള പടക്കനിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. രാമലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. നിരവധി നിർമാണ യൂനിറ്റുകൾ തകരുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ആറ് സ്ത്രീകളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രാമലക്ഷ്മി മരിച്ചു. ബാക്കിയുള്ളവർ ഇപ്പോൾ ചികിത്സയിലാണ്. ഫാൻസി പടക്കങ്ങൾ തയാറാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് അധികൃതർ കരുതുന്നത്. ഷോക്ക്‌വേവ് കിലോമീറ്ററുകൾ അകലെ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സത്യപ്രഭ പടക്ക നിർമ്മാണശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കെമിക്കൽ മിക്‌സിങ്, ഡ്രൈയിങ്, പാക്കേജിങ് എന്നിവയിലായി നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്താണ് സംഭവം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...