ഫിറോസ് ഖാൻ്റെ വീട് കരാറുകാരൻ അടിച്ചു തകർത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ബിഗ് ബോസ് താരം ഫിറോസ് ഖാന്‍റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തു. വീട് നിർമ്മാണത്തിന് കരാർ എടുത്ത കരാറുകാരനാണ് വീട് തകർത്തതെന്ന് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്. എന്നാൽ ഇവരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കരാറുകാരൻ പ്രതികരിച്ചു.

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളായ ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു. വീടിന്‍റെ നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കരാറുകാരൻ പറഞ്ഞ തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിന്‍റെ പ്രതികാരമായാണ് വീട് തകർത്തതെന്നും ഫിറോസും സജ്ജനയും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിറോസ് കൊല്ലം ചാത്തന്നൂർ പോലീസിൽ പരാതി നൽകി. എന്നാൽ വീട് തകർത്തെന്ന ആരോപണം കരാറുകാരനായ ഷഹീൻ നിഷേധിച്ചു. വീട് തകർത്തതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീൻ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...