മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് മലയാളികൾ ; ക്രിസ്തുമസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ ക്രിസ്തുമസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി 229.80 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 215.49 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ വിറ്റത് റം ആണ്. ക്രിസ്തുമസ് ദിനത്തിൽ മാത്രം 89.52 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്ലെറ്റ് 68.48 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഒന്നാം സ്ഥാനത്തെത്തി. രണ്ടാമത് 65.07 ലക്ഷം രൂപയുടെ വിൽപ്പനയുമായി തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റാണ്. 61.49 ലക്ഷം വിൽപ്പനയുമായി ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. ബിവറേജസ് കോർപ്പറേഷന് 267 ഔട്ട്ലെറ്റുകളുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി 175 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും വിവിധ കാരണങ്ങളാൽ നേരത്തെ അടച്ചിട്ടിരുന്ന 68 ഔട്ട്ലെറ്റുകളിൽ പ്രവർത്തനം ആരംഭിക്കാനും ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. അതിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം സ്ഥല സൗകര്യമുള്ള കടകൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് അധികൃതർ പറയുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...