‘ആദ്യം മൈക്കിന് വേണ്ടി ഏറ്റുമുട്ടി , ഇപ്പോൾ പരസ്യമായി പരസ്പരം തെറിവിളി’ ; പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൊതുവേദിയിൽ അസഭ്യം പറഞ്ഞ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും കോൺഗ്രസിനെയും പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ സമുന്നത നേതാക്കൾ പരസ്യമായി പരസ്പരം തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോയെന്ന് മന്ത്രി. സിപിഐഎം വെള്ളിപറമ്പ് ബ്രാഞ്ച് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്. കെ സുധാകരനും വിഡി സതീശനും നയിക്കുന്ന സമരാഗ്നി യാത്ര തുടങ്ങിയാൽ കേരളത്തിലെ ക്രമസമാധാന നില തകരാറിലാകുമോ എന്ന ആശങ്ക ഞങ്ങൾ തുടക്കത്തിലെ പ്രകടിപ്പിച്ചതാണ്. അത് യാഥാർത്ഥ്യമാകുന്ന അവസ്ഥയാണ് ഇപ്പോൾ. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നേരത്തെ പരസ്യമായി മൈക്കിനു വേണ്ടി ഏറ്റുമുട്ടി. ഇപ്പോൾ അവർ പരസ്പരം അസഭ്യം പറയുന്ന നിലയിൽ കാര്യങ്ങൾ എത്തി.

കെപിസിസി പ്രസിഡണ്ട് പ്രതിപക്ഷ നേതാവിനെ കുറിച്ച് പ്രയോഗിച്ച പദം തങ്ങൾ ജ്യേഷ്ഠാനുജന്മാർ വിളിക്കുന്നത് പോലെ പ്രയോഗിച്ചതാണ് എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്. ആത്മാഭിമാനമുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇത് അംഗീകരിക്കാൻ കഴിയുമോയെന്ന് മന്ത്രി ചോദിക്കുന്നു. യുഡിഎഫിന്റെ പ്രധാന ശത്രു ഇടതുപക്ഷമാണ്. സമരാഗ്നിയാത്രയിൽ ബിജെപിക്കെതിരെ ശക്തമായ ഒരു വാദവും കോൺഗ്രസ് ഉന്നയിക്കുന്നില്ല. പാർലമെന്‍റിനകത്തും കോൺഗ്രസ് എംപിമാർ ബിജെപിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കേരളത്തിൽ വൻ വിജയം നേടുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ മഹത്വരം : അഡ്വ.പഴകുളം മധു എം.എല്‍.എ

0
വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വയോജന കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ അഞ്ചിന് വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍...