Skip to content

ചൈനീസ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശസഞ്ചാരി പാകിസ്താനിൽനിന്ന് ; ഷെൻഷൗ-24 വിക്ഷേപണം നാളെ

ബെയ്ജിങ്: പാകിസ്‌താൻ പൗരൻ ഉൾപ്പെടുന്ന മൂന്നംഗ സംഘവുമായി ചൈനയുടെ ഷെൻഷൗ-24 (Shenzhou-24) പേടകം നവംബർ 25-ന് ബഹിരാകാശത്തേക്ക് കുതിക്കും. ചൈനയുടെ ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരിയെന്ന നേട്ടമാണ് പാകിസ്ത‌ാൻ സ്വദേശി സീഷാൻ അലി (Zeeshan Ali) സ്വന്തമാക്കുക. പ്രാദേശികസമയം രാവിലെ 8.18-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
കമാൻഡർ ടാങ് ഹോങ്ബോ, ഫ്ലൈറ്റ് എൻജിനീയർ വു യി, പാകിസ്ത‌ാൻ പേലോഡ് സ്പെഷ്യലിസ്റ്റ് സീഷാൻ അലി എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള ഉഭയകക്ഷി സഹകരണത്തിൻ്റെ ഭാഗമായാണ് അലി ദൗത്യത്തിൽ പങ്കാളിയാകുന്നത്.2021 മുതൽ ഷെൻഷൗ ദൗത്യങ്ങൾ വഴി മൂന്ന് വീതം ചൈനീസ് ബഹിരാകാശ സഞ്ചാരികളെയാണ് ചൈന ടിയാൻഗോങ് (Tiangong) ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. സാധാരണ ആറുമാസമാണ് ഇവരുടെ ദൗത്യകാലാവധി. എന്നാൽ, സീഷാൻ അലിയുടെ സന്ദർശനം പരിമിതകാലത്തേക്കാണ്. ഷെൻഷൗ-23 സംഘത്തിലെ മടങ്ങുന്ന രണ്ട് സഞ്ചാരികൾക്കൊപ്പമായിരിക്കും അദ്ദേഹം ഭൂമിയിലേക്ക് തിരിച്ചെത്തുക.

അതേസമയം, ഷെൻഷൗ-23 സംഘത്തിലെ സു യാങ്ഷു (Zhu Yangzhu) ബഹിരാകാശത്ത് ഒരു വർഷം നീളുന്ന ദൗത്യം തുടരുമെന്ന് അധികൃതർ അറിയിച്ചു. ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്റിൽനിന്ന് ലോങ് മാർച്ച്-2എഫ് (Long March-2F) റോക്കറ്റിലാണ് ഷെൻഷൗ-24 വിക്ഷേപിക്കുക. ചൈനയുടെ മനുഷ്യരെ ഉൾപ്പെടുത്തിയിട്ടുള്ള ബഹിരാകാശ പദ്ധതിയിലെ 41-ാമത്തെ ദൗത്യമാണിത്. ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ശാസ്ത്രീയ പരീക്ഷണങ്ങളും നിലയവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളും സംഘം നടത്തും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  4. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

  5. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

Share on WhatsApp

Share this story

ചൈനീസ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശസഞ്ചാരി പാകിസ്താനിൽനിന്ന് ; ഷെൻഷൗ-24 വിക്ഷേപണം നാളെ pathanamthittamedia.com