Skip to content

പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തിനെതിരെ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള പുരാതന പള്ളികളായ കോതമംഗലം, മണര്‍കാട് പള്ളികളില്‍ അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവ കയറിയ നടപടി വലിയ അപരാധവും നിയമലംഘനവുമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയില്‍ സംസാരിക്കവേയാണ് അദ്ദേഹം പാത്രിയര്‍ക്കീസ് ബാവയുടെ പള്ളി സന്ദര്‍ശനത്തിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നത്. സഭയുടെ ഉടമസ്ഥതയിലുള്ള പുരാതന പള്ളികളില്‍ അവകാശമില്ലാത്തവര്‍ അനധികൃതമായി പ്രവേശിക്കുന്നത് കവര്‍ച്ചക്കാരുടെ രീതിയാണെന്നും അതിന് ആര്‍ക്കും അധികാരമില്ലെന്നും കാതോലിക്കാ ബാവ കുറ്റപ്പെടുത്തി. ഈ പള്ളികളില്‍ പ്രവേശിക്കാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്കും കാതോലിക്കായ്ക്കും അദ്ദേഹം ചുമതലപ്പെടുത്തുന്ന മെത്രാപ്പോലീത്തായ്ക്ക് മാത്രമാണ് സര്‍വ അധികാരമുള്ളതെന്നും മറ്റാര്‍ക്കും അതിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്

  4. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  5. സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം

Share on WhatsApp

Share this story

പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തിനെതിരെ കാതോലിക്കാ ബാവാ pathanamthittamedia.com