കുവൈത്തിൽ ഇറാഖ് അധിനിവേശകാലത്തെ കുഴിബോംബ് പൊട്ടിത്തെറിച്ച് ബംഗ്ലാദേശ് സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സാൽമി മരുഭൂമിയിൽ ഇറാഖ് അധിനിവേശകാലത്ത് സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ബംഗ്ലാദേശ് സ്വദേശിയായ ആട്ടിടയൻ മരിച്ചു. സമീപത്തുണ്ടായിരുന്ന ഒട്ടകത്തിനും സ്ഫോടനത്തിൽ പരിക്കേറ്റു. 1990ലെ ഇറാഖ് അധിനിവേശം കഴിഞ്ഞ് 36 വർഷം പിന്നിടുമ്പോഴും യുദ്ധത്തിന്‍റെ അവശിഷ്ടങ്ങൾ മനുഷ്യജീവന് ഭീഷണിയായി തുടരുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് സംഭവം. അൽ സാൽമി മരുഭൂമിയിൽ സ്ഫോടനം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി. 1998ൽ ജനിച്ച ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആടുകളെ മേയ്ക്കുന്നതിനിടെ അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടിയതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. വ്യക്തികൾ ചവിട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള കുഴിബോംബാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒട്ടകത്തിനും പരിക്കേറ്റു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്യാൻ നിർദേശം നൽകി. തുടർന്ന് സൈന്യത്തിന്‍റെ ബോംബ് നിർവീര്യമാക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
ഷെയ്ഖ് ഹസീന ഡിസംബർ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങിയേക്കും ; എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് സർക്കാർ
-
ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക ; പൗരന്മാർക്കും വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ട്രഷറി വകുപ്പ് ഉപരോധം
-
ഹോർമുസിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടു ; സൗദി-ഹൂതി ഏറ്റുമുട്ടലും അതിശക്തം
Most read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്


