Skip to content

ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക ; പൗരന്മാർക്കും വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ട്രഷറി വകുപ്പ് ഉപരോധം

വാഷിങ്ടൺ: ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയൻ പൗരന്മാർക്കും ഇറാൻ, തുർക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 22 വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ആഗോള ‘ഷാഡോ ബാങ്കിംഗ് ‘ ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനില്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനിലെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികൾ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഷാഡോ ബാങ്കിംഗ് സംവിധാനമാണ്, പാപ്പരായ ഒരു ഭരണകൂടത്തിന്റെ അവസാന സാമ്പത്തിക ജീവനാഡിയാണ്. ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്ന നടപടികളുമായി ട്രഷറി വകുപ്പ് മുന്നോട്ടുപോകും – അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള മറ്റൊരു സംഘർഷം താങ്ങാൻ മിഡിൽ ഈസ്റ്റിന് കഴിയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി. ഇറാൻ വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. ചർച്ചാ പ്രക്രിയ പുനരാരംഭിക്കുന്നതിനായി ഖത്തർ ഇറാനുമായും യുഎസുമായും സഹകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നുവെന്നും ഖത്തർ പ്രധാനമന്ത്രി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  2. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

  3. നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

  4. പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്

  5. ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും

Share on WhatsApp

Share this story

ഇറാനു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക ; പൗരന്മാർക്കും വ്യാപാര, ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ട്രഷറി വകുപ്പ് ഉപരോധം pathanamthittamedia.com