സംസ്ഥാനത്ത് മരുന്നുകളുടെ ഗുണമേന്മയും പാർശ്വഫലങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ ഗുണമേന്മയും പാർശ്വഫലങ്ങളും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവുമായി ആരോഗ്യവകുപ്പ്. മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, പരിശീലനം, ഗവേഷണം, ബോധവൽക്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ചുമതല നൽകി. ഇതിനായി നോഡൽ സ്ഥാപനം, ഭരണപരമായ ഘടന, ആവശ്യമായ ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക ചെലവുകൾ എന്നിവ ഉൾപ്പെടുത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ഫാർമക്കോപ്പിയ കമ്മീഷൻ, പി.വി.പി.ഐ , സി.ഡി.എസ്.സി.ഒ, സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പ് എന്നിവയ്ക്ക് പുറമെയാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. മരുന്നുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏകോപനം, നിരീക്ഷണം, പരിശീലനം, ഗവേഷണം, ബോധവൽക്കരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മരുന്നുകളുടെ ഗുണനിലവാരം, അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ, മരുന്ന് നൽകുന്നതിലെ പിഴവുകൾ എന്നിവ ഇതിലൂടെ നിരീക്ഷിക്കും.
മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരത്തെ കണ്ടെത്തുക,മരുന്നുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഡോക്ടർമാർക്ക് കൂടുതൽ സുരക്ഷിതമായ മരുന്നുകൾ നിർദേശിക്കാൻ സഹായിക്കുക. മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. നിലവിലുള്ള എഡിആർ മോണിറ്ററിംഗ് സെന്ററുകളുമായും ദേശീയ ഫാർമക്കോവിജിലൻസ് പ്രോഗ്രാമുമായും ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ ഇതിന്റെ ഭാഗമാകും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓൺലൈൻ/മൊബൈൽ ആപ്പുകൾ വഴിയോ ഹെൽപ്പ് ലൈൻ വഴിയോ നേരിട്ട് സമതിയിലേക്ക് വിവരങ്ങൾ അറിയിക്കാം. വിവരശേഖരണം, പരിശീലനം, ബോധവൽക്കരണം, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന ഉപദേശക സമിതിയും ഇതിലുണ്ടാകും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വി ഡി സതീശന്റെ വിമാനയാത്ര, കേട്ടുകേൾവിയില്ലാത്ത രീതിയെന്ന് പി രാജീവ്
-
തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽനിന്ന് ചാടിയ ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിലാക്കി
-
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശങ്ങളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിൽ
Most read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്


