വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടി ; ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം
പാറ്റ്ന: വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടിയെന്ന പരാതിയിൽ ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം. 2024ലെ ബിഹാർ അധ്യാപക നിയമന പരീക്ഷ വഴി സംവരണ വിഭാഗത്തിൽ ജോലി നേടിയവർക്കെതിരെയാണ് അന്വേഷണം. ഉത്തർ പ്രദേശ് സ്വദേശികളായ 106 വനിതാ അധ്യാപകരുടെ സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. പേരിന് മുന്നിലെ ‘കെഎം’ (കുമാരി) പ്രിഫിക്സാണ് സംശയത്തിനും തട്ടിപ്പ് കണ്ടെത്തലിനും വഴിവെച്ചത്. ബിഹാറിലെ വ്യാജരേഖകളും ആധാർ വിലാസ മാറ്റവും ഉപയോഗിച്ചാണ് സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുത്തതെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പൊതു പരാതി പരിഹാര സംവിധാനമായ സഹ്യോഗ് പോർട്ടലിൽ ലഭിച്ച പരാതി. മുൻ അധ്യാപകനായ അമിത് വിക്രമാണ് പരാതി നൽകിയത്. യുപി സ്കൂൾ സർട്ടിഫിക്കറ്റുകളിലും ആധാറിലും സാധാരണയായ ‘കെഎം’, ബിഹാർ ഉദ്യോഗാർത്ഥികൾക്ക് പതിവില്ല.
എന്നാൽ നിയമനം നേടിയ 106 വനിതാ അധ്യാപകരുടെ പേരിന് മുന്നിൽ കെഎം ശ്രദ്ധയിൽപെട്ടതോടെയാണ് സംശയമുണ്ടായത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിയമിക്കപ്പെട്ട 106 വനിത അധ്യാപകരുടെയും സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷന് നൽകിയ നിർദേശം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
-
നിരഞ്ജന്റെ മരണത്തിൽ ശൂരനാട് സ്കൂളിൽ വിദ്യാർത്ഥി പ്രതിഷേധം : അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും
-
പി.ജയരാജൻ ഗ്രാൻഡ് ക്ലിഫ് റിസോർട്ട് ഉടമകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്





