ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീലങ്ക : ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി. രാമേശ്വരത്ത് നിന്ന് പോയ 12 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസം 23നാണ് പിടിയിലായത്. അതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തി. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെ ധനുഷ്‌കോടിയ്ക്ക് സമീപത്തെ തുരുത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ശ്രീലങ്കയില്‍ നിന്നും സ്പീഡ് ബോട്ടിലാണ് ഇവര്‍ എത്തിയത്. പിന്നീട് തീരദേശ സംരക്ഷണ സേന ഇവരെ അറസ്റ്റു ചെയ്ത് പോലീസിന് കൈമാറി. കടുത്ത ദാരിദ്ര്യം കാരണമാണ് ഇന്ത്യയിലേയ്ക്ക് വന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. മണ്ഡപത്തെ മറൈന്‍ പോലീസ് സ്റ്റേഷനിലാണ് നിലവില്‍ കുടുംബമുള്ളത്. ഇവിടെ നിന്നും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മണ്ഡപം ക്യാംപിലേയ്ക്ക് മാറ്റും. നേരത്തെ ഇന്ത്യയിലെത്തിയ 16 പേര്‍ ക്യാംപിലെ അഞ്ച് വീടുകളിലായാണ് കഴിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...