കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് അട്ടച്ചാക്കൽ വാട്ടർ ടാങ്കിന് സമീപം ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. രാവിലെ 7.30യോടെ ആയിരുന്നു സംഭവം. പാലമുറിയിൽ വീട്ടിൽ സജികുമാർ, മലയിൽ പറമ്പിൽ ബാബു മത്തായി, മലയിൽ പറമ്പിൽ അനിൽ ദാനിയേൽ, പുത്തൻ പറമ്പിൽ മറിയാമ്മ ദാനിയേൽ, പേരങ്ങാട്ട് മലയിൽ ബിന്ദു ജയിംസ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരുക്ക് ഏറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. സംഭവ സ്ഥലത്ത് നിന്നും 50 മീറ്റർ ദൂരമാണ് സെന്റ് ജോർജ് ഹൈ സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവ പ്രവർത്തിക്കുന്നത്.സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന സ്ഥലത്താണ് സംഭവം നടന്നത്. കുട്ടികൾ ഈ പ്രദേശത്ത് പോകുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...