കുർക്കുറെ പാക്കറ്റിനൊപ്പം ലഭിച്ച പ്ലാസ്റ്റിക് കളിപ്പാട്ടം വിഴുങ്ങി ; അഞ്ചുവയസ്സുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൈസൂരു: കുർക്കുറെ പാക്കറ്റിനൊപ്പം ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടം വിഴുങ്ങിയതിനെ തുടർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. മൈസൂരു ജില്ലയിലെ ഗൗരീപുര ഗ്രാമത്തിലാണ് ഹൃദയഭേദകമായ സംഭവം ഉണ്ടായത്. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഗൗരമ്മയുടെയും ശങ്കർ നായക്കിന്റെയും ചെറുമകനും സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏകമകനുമായ മുകുന്ദ് മയൂർ (5) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ അത് വിഴുങ്ങിയത്. കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. കുട്ടി ശ്വാസംമുട്ടുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊണ്ടയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബോൾ മൂലമാണ് മരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കക്കയം അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു , ജാഗ്രതാ നിർദ്ദേശം

0
കോഴിക്കോട് : കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകളാണ്...

കണ്ണൂരിൽ കോഴി ഫാമിൽ വെള്ളം കയറി

0
കണ്ണൂർ : കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300...

വാർത്താസമ്മേളനം നടത്തുന്നതിനിടെ പപ്പു യാദവ് എംപിക്കു നേരെ ചെരിപ്പേറ്

0
ന്യൂഡൽഹി : വാർത്താ സമ്മേളനം നടത്തുന്നതിനിടെ ലോക്സഭാ എംപി പപ്പു...

​കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി; ഉത്തരവാദിത്വങ്ങളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

0
കൊച്ചി: ശബരിമല തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര് ബ്രഹ്‌മദത്തന് ഹൈക്കോടതിയുടെ ഉപദേശം. ക്ഷേത്രത്തിന്റെ...