കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ ആര്യൻ (5) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരോടൊപ്പം അയൽ വീട്ടിൽ കളിക്കുന്നതിനിടയിലാണ് ഇരുമ്പ് ഗേറ്റ് ദേഹത്ത് മറിഞ്ഞു വീണത്.

മറ്റ് കുട്ടികളോടൊപ്പം ട്രാക്കിലൂടെ തള്ളിമാറ്റുന്ന ഗേറ്റിൽ കളിക്കുന്നതിനിടെ ട്രാക്കിൽനിന്ന് തെന്നിമാറിയ ഇരുമ്പ് ഗേറ്റ് ആര്യന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗേറ്റിനടിയിൽപ്പെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്. ഉടൻ തന്നെ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നടത്തി. അജു സഹോദരനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...