മസ്കത്ത് : മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിയിൽ ദക്ഷിണാഫ്രിക്കയെ 6-3ന് തകർത്താണ് ഫൈനലിലെത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനലിൽ നെതർലൻഡ്‌സാണ് ഇന്ത്യയുടെ എതിരാളി. പോളിഷ് പടയെ 3-1ന് തകർത്താണ് നെതർലാൻഡ് ഫൈനലിന് യോഗ്യത നേടിയത്.ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇന്ത്യക്കുവേണ്ടി അക്ഷത, മരിയാന, മുംതാസ്, റുത്ജ, ജ്യോതി, അജ്മിന എന്നിവരാണ് ഗോൾ നേടിയത്. ഇന്ത്യൻ താരങ്ങൾക്ക് ആവേശം പകർന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്, ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ ബാബു രാജേന്ദ്രൻ ഉൾപ്പടെയുള്ള ഭാരവാഹികൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. വാരാന്ത്യദിനമായതുകൊണ്ടുതന്നെ മലയാളികളടക്കമുള്ള നിരവധി പ്രവാസി ഇന്ത്യക്കാരും കളികാണാൻ എത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























