വിമാന ടിക്കറ്റ് ബുക്കിം​ഗിൽ തട്ടിപ്പ് ; രണ്ട് പേർ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വ്യാജ ഓൺലൈൻ വിമാനടിക്കറ്റ് നൽകി ജനങ്ങളെ പറ്റിക്കുന്ന സംഘത്തിലെ രണ്ട് പേരെ ഡൽഹി പോലീസ് പിടികൂടി. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ച് നിവാസി പ്രവീൺ തിവാരി, ഹരിയാന സ്വദേശി രോഹിത് കുമാർ എന്നിവരാണ് അറസ്റ്റിലായതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഓൺലൈനിൽ ബുക്കിംഗ് ഏജന്റ് വഞ്ചിച്ചതായി കാണിച്ച് മാർച്ച് 29 ന് ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

ഏപ്രിൽ ആദ്യവാരം നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പ്രൊഫസർക്ക് കാനഡയിലേക്കാണ് പോകേണ്ടിയിരുന്നത്. മാർച്ച് 23 ന് അദ്ദേഹം ഒരു വിദ്യാർത്ഥിനി മുഖേന ബുക്കിം​ഗിന് ശ്രമിച്ചു. തുടർന്ന് ബുക്കിഗ് ഓഫറുകളെന്ന പേരിൽ നിരവധി കോളുകളാണ് പ്രൊഫസർക്ക് വന്നത്. വിദ്യാർത്ഥിയെ പ്രവീൺ തിവാരി എന്ന പേരിലുള്ള ഏജന്റാണ് സമീപിച്ചതെന്നും അയാളുമായാണ് ഇടപാട് നടത്തിയതെന്നും പരാതിയിൽ പറയുന്നു. തിവാരി ടിക്കറ്റ് ബുക്ക് ചെയ്യുകയും അവയുടെ കോപ്പി വിദ്യാർത്ഥിനിക്ക് വാട്ട്‌സ്ആപ്പിൽ അയയ്ക്കുകയും ചെയ്തു. തുടർന്ന് 1,49,730 രൂപ താൻ നൽകിയ ബാങ്ക് അക്കൗണ്ടിലിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് പ്രൊഫസർ പണം ഈ അക്കൗണ്ടിലേക്കിട്ടത്.

പിന്നീട് അന്വേഷിച്ചപ്പോഴാണ് ടിക്കറ്റ് ക്യാൻസൽ ചെയ്തെന്ന വിവരം പ്രൊഫസർ അറിയുന്നത്. ഏജന്റിനെ വിളിച്ചപ്പോൾ നമ്പർ സ്വിച്ച്ഡ് ഓഫ്‌ ആയിരുന്നു. തുടർന്നാണ് ഇദ്ദേഹം പരാതിയുമായെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പേർ സമാനരീതിയിൽ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. പ്രതികൾ പഞ്ചാബിലെ സിരാക്‌പൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് അവിടെ റെയ്‌ഡ് നടത്താൻ പൊലീസ് തിരുമാനിച്ചു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തും മുമ്പ് പ്രതികൾ കടന്നു കളഞ്ഞു.

പ്രതികളിലൊരാളായ തിവാരിയുടെ വിവാഹ നിശ്ചയം ഏപ്രിൽ 14ന് യുപിയിലെ ബഹാരിച്ചിൽ നടക്കുന്നതായി അറിഞ്ഞ സംഘം ഇയാൾക്കായി ഇവിടെയും വലവിരിച്ചു. എന്നാൽ ഇതിനിടെ രണ്ട് പേരെയും പോലീസ് ബഹ്‌റൈച്ചിയിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ മാലയും 61,267 രൂപയും പിടിച്ചെടുത്തെന്നാണ് പോലീസ് നൽകുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...

നദികളിലെ ചെളി നീക്കം ചെയ്യും – ശബരിമല സന്നിധാനത്ത് മഴ മാപിനിയും നിലയ്ക്കലില്‍ ഓട്ടോമാറ്റിക്...

0
പത്തനംതിട്ട : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം കളക്ടറേറ്റ് പമ്പ...