രണ്ടു വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രണ്ടു വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ തിരുവനന്തപുരത്ത് നിന്നുളള സര്‍വീസുകള്‍ 540 ആയി ഉയര്‍ന്നു. ഉപാധികളോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഏവിയേഷന്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 23നാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍വീസ് നടത്തുന്നതിന് ആരോ​ഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രം ആലോച്ചിരുന്നു. എന്നാല്‍ കോവിഡ‍് മൂന്നാം തരം​ഗവും ഒമിക്രോണും വര്‍ധിച്ചു വന്നതോടെ സര്‍വീസ് പുനരാരംഭിക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. വിമാന സര്‍വീസ് നടത്തുന്നതിനായി മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന എയര്‍ ബബിള്‍ ക്രമീകരണം റദ്ദാക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചിരുന്നു. 2020 ജൂലൈ മുതല്‍ 37 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും എയര്‍ബബിള്‍ ക്രമീകരണത്തിലൂടെ വിമാന സര്‍വീസ് നടത്തിയിരുന്നു. അന്ന് എയര്‍ ബബിള്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് വിമാനക്കമ്പനികളുടെ ലാഭത്തെ ബാധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...