മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും റെഡി ; പ്രവാസികളെ തിരികെയെത്തിക്കാന്‍ വിപുലമായ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ വിപുലമായ സംവിധാനമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും ഇതിനായി തയ്യാറായി കഴിഞ്ഞു. മടങ്ങി വരുന്നവരില്‍ സാധാരണ തൊഴിലാളികള്‍ക്കാകും ആദ്യ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും പിന്നാലെ മറ്റ് തൊഴിലുകള്‍ക്കായി വിദേശത്തേക്ക് പോയവരെയും മടക്കിയെത്തിക്കും.

മടങ്ങാന്‍ തയ്യാറായ പ്രവാസികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ആലോചിച്ച ശേഷമാകും അവരുടെ പുനരധിവാസം നടത്തുക. നാവികസേനയുടെയും എയര്‍ ഇന്ത്യയുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്. നാട്ടിലെത്തുന്ന ഇവരെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കോ ആവശ്യമെങ്കില്‍ നേരെ ആശുപത്രികളിലേക്കോ എത്തിക്കാനാണ് തീരുമാനം.

പ്രവാസകാര്യ മന്ത്രാലയം ഇതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിരവധി പ്രവാസികളാണ് സോഷ്യല്‍ മീഡിയ വഴിയും ഇമെയില്‍ സന്ദേശങ്ങളിലൂടെയും തിരികെയെത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ മെയ് 3 വരെ എല്ലാവിധ പൊതുഗതാഗതവും ഇന്ത്യ വിലക്കിയതിനാല്‍ ഇവരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായി. പ്രവാസികളുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര അറിയിപ്പിനായി കാക്കുകയാണെന്ന് ദുബായിയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യാക്കരുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ തുറമുഖ നഗരങ്ങളില്‍ ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരെ തുറമുഖങ്ങളില്‍ നിന്ന് നേരിട്ട് തിരികെയെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടിയിരിക്കുന്നത്.

അതേസമയം നാട്ടിലേക്ക് മടങ്ങിയെത്താന്‍ നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്ട്രര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം കഴിഞ്ഞ ദിവസം 3 ലക്ഷം കടന്നിരുന്നു. സംസ്ഥാനം ഇവരെ സ്വീകരിക്കാന്‍ പൂര്‍ണ്ണസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

The post മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും റെഡി ; പ്രവാസികളെ തിരികെയെത്തിക്കാന്‍ വിപുലമായ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...