അച്ചന്‍കോവിലാറിലും പമ്പയിലും ജലനിരപ്പ്‌ താഴ്ന്നു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ്‌താഴ്ന്നു തുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതലാണ്‌ ആറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്നുതുടങ്ങിയത്‌. വൈകുന്നേരത്തോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

രാത്രി 10 മണിവരെ ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരുന്നത്‌ തീരദേശത്ത് താമസിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ഭീതിയിലാക്കി. രണ്ടുമണിക്കൂറോളം മാറ്റമില്ലാതെ തുടര്‍ന്ന ജലനിരപ്പ്‌ രാത്രി 12 മണിക്കുശേഷം താഴ്ന്നു തുടങ്ങി. ഇന്ന് രാവിലെയോടെ ജലനിരപ്പ്‌ എട്ട് അടിയോളം കുറഞ്ഞിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട കുമ്പഴ – വെട്ടൂര്‍ – അട്ടച്ചാക്കല്‍ -കോന്നി  റോഡില്‍ ഗതാഗതം പുനരാരംഭിച്ചു. ശാങ്കൂര്‍ മുക്ക് ഭാഗത്ത്‌ റോഡില്‍ കഷ്ടിച്ച് അരയടി വെള്ളം മാത്രമേയുള്ളൂ. പമ്പാ നദിയിലെ ജലനിരപ്പും ആറടിയിലേറെ താഴ്ന്നു കഴിഞ്ഞു. പത്തനംതിട്ടയില്‍ പൊതുവേ കാലാവസ്ഥക്ക് മാറ്റവും പ്രകടമായിത്തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...