വെള്ളപ്പൊക്കo : നാട്ടിലേക്ക് പോയവർ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്ന് എംകെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ട് ദിവസം അവധിയായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് തമിഴ്‌നാട്ടില്‍ പെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ പട്ടണങ്ങളും റസിഡെന്‍ഷ്യല്‍ ഏരിയകളും ഇതിനോടകം തന്നെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് തമിഴ്‌നാട്ടില്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടി. നഗര്‍, വ്യാസര്‍പടി, അഡയാര്‍, മൈലാപൂര്‍, വേലാച്ചേരി, റോയപ്പേട്ട തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയമാണ് വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്.

ഇതിനോടകം തന്നെ പുഴല്‍ റിസര്‍വോയറും ചെമ്പാരമ്പക്കം റിസര്‍വോയറും സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. കനാലിന്റെ തീരത്തുള്ളവരും, മറ്റ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചിരിക്കുന്നത്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഒരു ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നുണ്ടന്നും, അതിന്റെ സ്വാധീനത്തില്‍, നവംബര്‍ 9ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...