കോവിഡ് ലക്ഷണങ്ങള്‍ : ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ആര്യന്‍ ഖാന്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് നടന്‍ ഷാരൂഖ് ഖാന്റ മകന്‍ ആര്യന്‍ ഖാന്‍ അന്വേഷണ സംഘത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ആര്യന്‍ ഖാന്‍ അറിയിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ പുതിയ അന്വേഷണ സംഘം, ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച്‌ ആര്യന് നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ചോദ്യം ചെയ്തേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സഞ്ജയ് സിങ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനെയും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, ആചിത് കുമാര്‍ എന്നിവരെയും വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേസ് ബിജെപിയുടെയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ച്‌ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, എന്‍സിപി നേതാക്കള്‍ക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ബിജെപിയും രംഗത്തെത്തി.

ആര്യന്‍ ഖാനെ കുടുക്കിയതാണെന്നും ഷാരൂഖ് ഖാനില്‍നിന്ന് പണം തട്ടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചിരുന്നെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നറിയാന്‍ കൂടിയാണ് ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യാന്‍ പുതിയ അന്വേഷണ സംഘം തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...