ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന കടകംപ്പള്ളി വീടു കാണാന്‍ എത്തുന്നവരുടെ ഒഴുക്കു തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന കടകംപ്പള്ളി വീടു കാണാന്‍ എത്തുന്നവരുടെ ഒഴുക്കു തുടരുന്നു. ആളുകള്‍ കയറിയിറങ്ങി കാടുമൂടി കിടന്നിരുന്ന ഭഗവല്‍സിങ്ങിന്‍റെ പറമ്പ് വൃത്തിയായി. ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന കാടാണു ആളുകള്‍ ചവിട്ടി മെതിച്ചു വഴിയായി മാറിയത്. ഭയം മൂലം നേരത്തെ ആരും കടന്നു ചെല്ലാന്‍ മടിച്ചിരുന്ന തിരുമ്മല്‍ കേന്ദ്രത്തിനും കാവിനും സമീപമെല്ലാം വഴി തെളിഞ്ഞു.

സ്വന്തം നാട്ടില്‍ നടന്ന ഇത്രയും ദാരുണമായ സംഭവത്തിന്‍റെ സ്ഥലം കാണാതിരുന്നാല്‍ എങ്ങനെയാണെന്നാണു കാണികളുടെ ചോദ്യം. കൊല്ലം, വയനാട്, കോട്ടയം ഉള്‍പ്പെടെ ദൂരെ സ്ഥലങ്ങളില്‍ നിന്നു വീട് കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്. ചിലര്‍ക്ക് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരുന്ന സ്ഥലങ്ങള്‍ കാണാനാണു താല്‍പര്യം. ആളുകള്‍ മതിലു ചാടി കടക്കുന്നതു ഒഴിവാക്കാന്‍ വീടിന്‍റെ ഗേറ്റ് തുറന്നു വെച്ചിരിക്കയാണ് സമീപത്തു താമസിക്കുന്ന ജോസ് തോമസ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും നരഹത്യ നടന്ന സ്ഥലം കാണാന്‍ എത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...