രമണി മികച്ച പൂക്കാരി ; പുരപ്പുറത്താണ്‌ പൂപ്പാടം

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് : ഫറോക്ക് പുതുക്കഴിപ്പാടം വലിയേടത്ത് രമണിയുടെ പൂപ്പാടം പുരപ്പുറത്താണ്‌. പറിച്ചെടുത്താലും തീരാത്തത്രയുണ്ട് മട്ടുപ്പാവിലെ പൂക്കള്‍. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലിയാണ് നൂറോളം ഗ്രോബാഗുകളില്‍ കൃഷി ചെയ്തത്. മികച്ച കൃഷിക്കാരിയായി അറിയപ്പെടുന്ന രമണി മികച്ച പൂക്കാരിയുമാവുകയാണ്‌ പുരപ്പുറകൃഷിയിലൂടെ.

വിവിധയിനം കൃഷി രീതികളില്‍ പ്രാവീണ്യമുള്ള ഈ ജൈവകര്‍ഷക ടെറസ്സൊന്നാകെ വിവിധയിനം ചെണ്ടുമല്ലിപ്പൂ കൃഷിയിറക്കി വിജയം കൈവരിച്ചിരിക്കുന്നു. കരുവന്‍തിരുത്തി സര്‍വീസ് സഹകരണ ബാങ്കിലെ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്യുന്ന രമണിയ്ക്ക് ജൈവകൃഷിയില്‍ പ്രോത്സാഹനവും പിന്തുണയുമായത്‌ ബാങ്ക് പ്രസിഡന്റും കര്‍ഷകനുമായ കെ.എം ബഷീറാണ്. 2018 മുതല്‍ രണ്ടര ലക്ഷം അംഗങ്ങളുള്ള “കൃഷിത്തോട്ടം’ എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലെ അംഗമാണ്.

ഈ ഗ്രൂപ്പില്‍ നിന്നുള്ള പ്രചോദനവും അംഗങ്ങള്‍ വഴി ലഭിച്ച മികച്ച വിത്തും ചെണ്ടുമല്ലി കൃഷി പരീക്ഷണം വിജയത്തിലെത്തിച്ചു. പൂക്കടകളില്‍ നിന്നും വ്യക്തികളില്‍ നിന്നും പൂവിന് ഓര്‍ഡറുണ്ടെന്നും രമണി പറഞ്ഞു. ജൈവകൃഷിയിലെ മികവിന് നഗസഭയുടെയും വിവിധ ഏജന്‍സികളുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടിണ്ട്‌. കാസര്‍കോട് ജില്ലാ ലൈബ്രറി ഓഫീസറായ ഭര്‍ത്താവ്‌ സി മനോജും മക്കളായ അഥീനയും അനീനയും പിന്തുണയുമായി കൃഷിക്കൊപ്പമുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...