ഗൃഹനാഥനെ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ചെളിവെള്ളം ഓട്ടോറിക്ഷയില്‍ തെറിപ്പിച്ച വിരോധത്തില്‍ ഗൃഹനാഥനെ തിരുവോണനാളില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 2 പേര്‍ക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. ചാരുംമൂട് താമരക്കുളം കാഞ്ഞിത്തറ തെക്കേതില്‍ സെനില്‍രാജ് (37), അനില്‍ ഭവനം അനില്‍ (40) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

താമരക്കുളം വൈശാഖ് വീട്ടില്‍ വേണുഗോപാല്‍ (51) ആണ് കൊല ചെയ്യപ്പെട്ടത്. റോഡിലെ കുഴിയില്‍ വീണ കാര്‍ ഓട്ടോറിക്ഷയില്‍ ചെളി വെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. പിഴയടച്ചില്ലെങ്കില്‍ 6 മാസം അധികം കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട വേണുഗോപാലിന്റെ ഭാര്യ ഉഷ വേണുഗോപാലിനു നല്‍കാനും കോടതി ഉത്തരവായി. കേസിലെ മൂന്നാം പ്രതി മാന്നാര്‍ കുട്ടംപേരൂര്‍ കരിയില്‍ കിഴക്കേതില്‍ സുഭാഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...