ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ; വില്ലനായത് മീൻഎന്ന് സംശയം, കുട്ടികളടക്കം 25-ലധികം പേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ. ഒരാഴ്ചയ്ക്കിടെ 25ലധികം പേരാണ് ചികിത്സ തേടിയത്. മത്സ്യം കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതെന്നാണ് വിവരം. നിലവില്‍ ആറു പേര്‍ ചികിത്സയിലാണ്. രണ്ട് കുട്ടികള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ്. മൂന്നുപേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ആര്യനാട് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ആര്യനാട് മാര്‍ക്കറ്റില്‍ നിന്നും ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങിയ മത്സ്യം കഴിച്ചവര്‍ക്കാണ് പ്രശ്‌നമുണ്ടായത്.

ദിവസേന നൂറിലേറെ കണ്ടെയ്‌നര്‍ ലോറികളിലാണ് ഇവിടെ മത്സ്യം എത്തിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആര്യനാട് മാര്‍ക്കറ്റില്‍ നിന്നും 50 കിലോയോളം പഴകിയ മത്സ്യം കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക ഗന്ധമോ നിറ വ്യത്യാസമോ ഉള്ള മത്സ്യങ്ങള്‍ വാങ്ങരുതെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും പരിശോധന തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...