രാജ്യത്ത് അവശ്യവസ്‌തുക്കളുടെ‌ വിലക്കയറ്റം 19 ശതമാനം കൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ഭക്ഷ്യവസ്‌തുക്കളുടെ വില19 ശതമാനം ഉയർന്നതായി റിപ്പോർട്ട്. ഭക്ഷ്യവിലക്കയറ്റം രാജ്യത്ത്‌ 9.6 ശതമാനമായി. ഇറച്ചി, മീൻ തുടങ്ങിയവയുടെ വില 18.8 ശതമാനം ഉയർന്നു. പയറുവർഗങ്ങൾക്ക്‌ 15.9, ഭക്ഷ്യ എണ്ണ 12.4, പച്ചക്കറി 11.3, പലവ്യഞ്‌ജനം‌ 13.3 എന്നിങ്ങനെയാണ്‌ വിലക്കയറ്റത്തിന്റെ ശതമാന നിരക്ക്‌. ദേശീയതലത്തിൽ ധാന്യ വിലവർധന ആറര ശതമാനമാണ്‌. അതേസമയം കേരളത്തിൽ അരിയുടെ വിലയിൽ ഒരിനത്തിനും അഞ്ചു ശതമാനത്തിനപ്പുറം വിലക്കയറ്റമുണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളാണ്‌ വിലനിയന്ത്രണം സാധ്യമാക്കിയതെന്ന്‌ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലെ പ്യാരലാൽ രാഘവൻ, ജോർജ്‌ ജോസഫ്‌ എന്നിവർ നടത്തിയ പഠനം വ്യക്തമാക്കി.

റേഷനായും ഭക്ഷ്യക്കിറ്റുകളായും ജനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതും പൊതുവിപണിയിലെ വിലക്കയറ്റത്തെ വരുതിയിലാക്കി. കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തിയ ഏക സംസ്ഥാനമായി കേരളം എന്നാണ് വിലയിരുത്തൽ. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകളിൽ കഴിഞ്ഞ ജൂണിൽ സംസ്ഥാനത്ത്‌ മൊത്തത്തിൽ വിലക്കയറ്റം 3.7 ശതമാനമായിരുന്നു. പച്ചക്കറികൾക്ക്‌ മൊത്തത്തിൽ രണ്ടുശതമാനം മാത്രമാണ്‌ വില കൂടിയത്‌. 10 പ്രധാന ഇനങ്ങൾക്ക്‌ 34 ശതമാനംവരെ വില കുറഞ്ഞു എന്നും പഠനം വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...