വിൽപ്പനക്കായി കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിൽപ്പനക്കായി വിദേശമദ്യം ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിൽ കൊണ്ടുവരവേ പ്രതി പോലീസ് പിടിയിലായി. തണ്ണിത്തോട് തേക്കുതോട് തൂമ്പാകുളം രാധാപുരത്ത് വീട്ടിൽ പറമശ്വരൻ ആചാരിയുടെ മകൻ വാസുദേവൻ ആചാരി (53) ആണ് തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്. ഞായർ വൈകീട്ട് അഞ്ചരയ്ക്ക് പ്ലാന്റേഷൻ ജംഗ്ഷനിൽ നിന്നാണ് ഇയാൾ മദ്യവുമായി അറസ്റ്റിലായത്. 500 മില്ലി ലിറ്റർ കൊള്ളുന്ന 7 കുപ്പികളിലും 1000 മില്ലി ലിറ്ററിന്റെ 2 കുപ്പികളിലുമായാണ് മദ്യം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമുള്ള ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. എസ് ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്, സി പി ഓമാരായ മുജീബ്, ഷാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...