കാടുമൂടി വൈദ്യുതി ലൈൻ ; അപകടഭീതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗവൺമെൻ്റ് എൽപി ജി സ്കൂളിന് മുൻപിൽ കൈയ്യെത്തും പൊക്കത്തിൽ വൈദ്യുതി ലൈന്‍ അപകടമാകും വിധത്തിൽ കാട്ടുവള്ളികള്‍ നിറഞ്ഞിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം. റാന്നി ഗവൺമെൻ്റ് എൽപിജി സ്കൂളും എം എസ് സ്കൂളിനും മുൻപിലാണ് നാളുകളായി വൈദ്യുത ലൈനിൽ കാട് കയറിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കാത്തത്. രണ്ട് സ്കൂളിലെയും കുട്ടികൾ ഇറങ്ങുന്ന വഴിയിലെ റോഡിലാണ് ഇത്തരത്തിൽ ലൈനിൽ കാട്ടുവള്ളികൾ ചുറ്റി നിറഞ്ഞിരിക്കുന്നത്.

സംസ്ഥാന പാതയിൽ നിന്നും സ്കൂളിലേക്ക് വലിച്ചിരിക്കുന്ന വൈദ്യുത ലൈനിൽ ചുറ്റി നിറഞ്ഞിരിക്കുന്ന വള്ളികളിൽ ഏതെങ്കിലും കാരണവശാൽ വൈദ്യുത പ്രവാഹം ഉണ്ടായാൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് വേണ്ട നടപടി സ്വീകാരിക്കാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലെ അധ്യാപകരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സ്കൂളിൻ്റെ പടിക്കൽ ഇത്തരത്തിൽ അപകടകരമായ രീതിയിൽ വൈദ്യുത ലൈനിൽ ചുറ്റിയ കാട്ടുവള്ളികൾ നീക്കം ചെയ്യുകയും ലൈനിൻ്റെ ഉയരം കൂട്ടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും രക്ഷകർത്താക്കളുടേയും ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...