റാന്നി കരികുളം വനത്തില്‍ മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാതെ വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെത്തോങ്കര – അത്തിക്കയം ശബരിമല പാതയോരത്തെ കരികുളം വനത്തില്‍ വര്‍ഷങ്ങളായി മാലിന്യം തള്ളിയിട്ടും നിയമ നടപടികള്‍ സ്വീകരിക്കാതെ വനം വകുപ്പ് അധികൃതര്‍. സംരക്ഷിത വനമേഖലയില്‍പ്പെടുന്ന ഇവിടെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളിലെയും മാലിന്യങ്ങള്‍ ചാക്കുകളിലാക്കിയും അല്ലാതെയും ഉപേക്ഷിക്കുന്നത് പതിവാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രവണത വന്യ ജീവികള്‍ക്ക് ഭീഷണിയായി മാറിയിട്ടും മാലിന്യം തള്ളുന്നവരെ പിടികൂടുവാനോ നിയമ നടപടികള്‍ സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിയുന്നില്ല. റോഡില്‍ നിന്നും വനത്തിലേക്ക് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും പ്രദേശത്ത് ദുര്‍ഗന്ധം പരത്തുകയും രോഗഭീതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് വന്യ ജീവികളുടെ ജീവനും ഭീഷണിയായി മാറുന്നുണ്ട്. റോഡില്‍ വലിച്ചെറിയുന്ന കോഴിക്കടയിലെ മാലിന്യങ്ങള്‍ വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് കിടക്കുന്നതും കാണാം. മാലിന്യം വര്‍ദ്ധിച്ചതോടെ തെരുവ് നായകളുടെ ശല്യവും വര്‍ധിച്ചു. വനത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുവാന്‍ വനം വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. തേക്കടി ജംഗ്ഷന്‍ മുതല്‍ കക്കുടുമണ്‍ വരെ വനത്തില്‍ മാലിന്യം തള്ളുന്നത് പതിവായി മാറുന്നുണ്ട്. വന ഭാഗത്ത് ആളനക്കമില്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ ആയിരിക്കാം മാലിന്യം തള്ളുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഴകൂടി പെയ്ത് തുടങ്ങിയതോടെ മാലിന്യത്തിന്റെ രൂക്ഷ ഗന്ധം മൂലം വാഹനങ്ങളില്‍ പോലും ഈ വഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...