പെരുനാട് – അത്തിക്കയം റോഡിൽ യാത്രക്കാർക്ക് അപകടഭീഷണിയായി കാടുവളരുന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട് : മുക്കട – പെരുനാട് ശബരിമല പാതയുടെ ഭാഗമായ പെരുനാട് – അത്തിക്കയം റോഡിൽ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ റോഡിലെ കാഴ്ച മറയ്ക്കുന്നത് വാഹന യാത്രക്കാർക്ക് വൻ അപകടഭീഷണിയാകുന്നു. പാതയിലെ പ്രധാന വളവുകളിൽ പോലും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിലാണ് കാട് വളർന്നിട്ടുള്ളത്. ഇതോടെ എതിരെ വരുന്ന വാഹനങ്ങൾ കൃത്യമായി കാണാൻ കഴിയാതെ ഡ്രൈവർമാർ ദുരിതത്തിലായിരിക്കുകയാണ്. നിരന്തരം ചെറുതും വലുതുമായ അപകടങ്ങൾ നടക്കുന്ന റോഡായിട്ടും അധികൃതർ ഈ ഗുരുതര സാഹചര്യം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിന്‍റെ ഇരുവശങ്ങളിലും കാട് മൂടിയതോടെ കാൽനടയാത്രക്കാർക്ക് വശങ്ങളിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഇതോടെ ഇവർ ജീവൻ പണയപ്പെടുത്തി റോഡിന്‍റെ നടുവിലേക്ക് കയറി നടക്കാൻ നിർബന്ധിതരാവുകയാണ് യാത്രക്കാര്‍. സീസണില്‍ ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് ഈ അവഗണന. അപകടങ്ങൾ പതിയിരിക്കുന്ന ഈ വളവുകളിലെ കാടുകൾ അടിയന്തരമായി വെട്ടിമാറ്റി റോഡിലെ കാഴ്ചമറവ് ഒഴിവാക്കണം. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...