നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശിയായ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളിലെ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ഫേവ തടാകത്തിൽ നീന്തുന്നതിനിടെയാണ് രോഹിത് ശർമ എന്ന 28 വയസ്സുകാരൻ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു രോഹിത്. സംഘം തടാകത്തിൽ നീന്തുന്നതിനിടെ കയത്തിലകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഹിത് ശർമയുടെ വിവാഹം നവംബറിൽ നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് രോഹിത് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി പോയത്. പൊഖാരയിലെ തൽ ബരാഹി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് സംഘം ഫേവ തടാകത്തിൽ നീന്താനായി പോയത്.

നേപ്പാൾ ആംഡ് പോലീസ് ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊൻജ് മേഖലയിലെ ചിചൗര സ്വദേശിയാണ് രോഹിത്. വിവാഹത്തിന് തൊട്ടുമുമ്പുണ്ടായ ഈ അപ്രതീക്ഷിത വിയോഗം രോഹിത്തിന്റെ കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്ത്തി. ഫോവയിൽ വിനോദസഞ്ചാരികൾക്കായി തടാകത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന ആവശ്യവും ഈ സംഭവത്തോടെ ശക്തമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...