സഹകരണ സര്‍വകലാശാല രൂപീകരണം ; മുന്നിട്ടിറങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് പ്രഥമ പരിഗണന : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് സഹകരണ സർവകലാശാലകൾ സ്ഥാപിക്കാൻ മുൻ കൈയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരിഗണന നൽകുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ. നിലവിൽ സഹകരണ സർവകലാശാല രൂപീകരണത്തിന് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സഹകരണ സ്ഥാപനങ്ങൾ ആഴത്തിൽ വേരുറയ്ക്കാൻ രാജ്യത്ത് സഹകരണ സർവകലാശാലകൾ അനിവാര്യമാണെന്നും അദ്ദേഹം പാർലമെന്റിൽ നടന്ന ചോദ്യോത്തര വേളയിൽ അറിയിച്ചു.

സഹകരണ മേഖലയിലെ ഏതെങ്കിലും സ്ഥാപനങ്ങൾ ഇത്തരിൽ ഒരു സർവകലാശാലയുടെ രൂപീകരണത്തിൽ മുൻകൈയെടുത്താൽ അവർക്ക് പ്രഥമ പരിഗണന നൽകുമെന്നും അമിത് ഷാ പറഞ്ഞു. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈകുണ്ഡ് മെഹ്താ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോ – ഓപ്പറേറ്റീവ് മാനേജ്മെന്റ് അടക്കമുള്ള സ്ഥാപനങ്ങൾ വിഷയത്തിൽ പൂർണ പിന്തുണ നൽകി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....