ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന് കാരണം ഇന്ത്യൻ അധികൃതരുടെ കടുംപിടുത്തവും സ്വാർത്ഥതയുമാണെന്ന ഗുരുതര ആരോപണവുമായി മുൻ ജാപ്പനീസ് നീതിന്യായ മന്ത്രി ഹിഡേകി മകിഹാര. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്ത്യൻ ഭാഗത്തുനിന്ന് കടുത്ത ധിക്കാരപരമായ സമീപനമാണ് ഉണ്ടായതെന്നും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.ജാപ്പനീസ് റെയിൽവേ എൻജിനീയറായ ഇസാവോ സുജിമുറ എഴുതിയ ലേഖനത്തെ പിന്തുണച്ചുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മകിഹാരയുടെ ഈ വിവാദ പരാമർശം. ബുള്ളറ്റ് ട്രെയിൻ പദ്ധതി യഥാർത്ഥ ജാപ്പനീസ് ഷിൻകാൻസെൻ മാതൃകയിൽ നിന്ന് പൂർണ്ണമായി മാറിയെന്നും 2023-ൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം അപ്രായോഗികമാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ലേഖനത്തിൽ ആരോപിച്ചിരുന്നു.

ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി 2026 ജൂലൈയിൽ നടത്തിയ ഇന്ത്യൻ സന്ദർശനത്തിൽ പോലും ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും മകിഹാര കുറ്റപ്പെടുത്തി. ഈ ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കിയ കോൺഗ്രസ് എംപി പവൻ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മുൻ ജാപ്പനീസ് മന്ത്രിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മകിഹാരയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വസ്തുതകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...