മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ശിവരാജ് പാട്ടീൽ. ഡോ.മൻമോഹൻ സിങ് മന്ത്രിസഭയിൽ 2004 മുതൽ 2008 വരെ ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചു.

1991 മുതൽ 1996 വരെ പത്താം ലോക്‌സഭയുടെ സ്പീക്കറായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ പ്രതിരോധം, വാണിജ്യം, ശാസ്ത്ര സാങ്കേതിക വിദ്യ, ആണവോർജമ, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള നിരവധി പ്രധാന വകുപ്പുകളുടെ സഹമന്ത്രിയായും പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് ഏഴ് തവണയാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിലെ വിശിഷ്ട സേവനങ്ങളെ ആദരിക്കുന്നതിനുള്ള ‘ഔട്ട്‌സ്റ്റാൻഡിങ് പാർലമെന്റേറിയൻ അവാർഡ്’ എന്ന ബഹുമതിക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...