ഇടുക്കി : ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. അയല്‍വാസികളാണ് കൃഷിയിടത്തില്‍ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ശാന്തന്‍പാറ പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഏലത്തോട്ടത്തില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment