തിരുവല്ല : വയോധികനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ട്രാകിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ മനപ്പൂര്‍വം ട്രാകിലേക്ക് ചാടിയതെന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വയോധികനെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment