Skip to content

കുവൈത്തിൽ പ്രവർത്തനരഹിതമായ ട്രാൻസ്ഫോർമറിനുള്ളിൽ രഹസ്യ മദ്യനിർമാണ കേന്ദ്രം

കുവൈത്ത് സിറ്റി : പ്രവർത്തനരഹിതമായ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനും മൂന്ന് നേപ്പാൾ സ്വദേശികളും ഉൾപ്പെടെ നാല് ഏഷ്യൻ പ്രവാസികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. മിന അബ്ദുള്ള വ്യവസായ മേഖലയിലാണ് സംഭവം. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യനിർമാണവും സംഭരണവും കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചത്.

തുടർന്ന് വ്യവസായ മേഖലയിലെ രഹസ്യ മദ്യനിർമാണ കേന്ദ്രത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പ്രവർത്തനരഹിതമായ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിനുള്ളിൽ അതീവ രഹസ്യമായാണ് മദ്യനിർമാണശാലയും സംഭരണകേന്ദ്രവും ഒരുക്കിയിരുന്നത്. പരിശോധനയിൽ 1.5 ലിറ്റർ വീതം ശേഷിയുള്ള 194 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. മദ്യം നിറച്ച ഒരു ബാരൽ ഉൾപ്പെടെ വിവിധ വലുപ്പത്തിലുള്ള അഞ്ച് ബാരലുകളും കുപ്പികളിൽ മദ്യം നിറയ്ക്കാൻ ഉപയോഗിച്ച മൂന്ന് സിറിഞ്ചുകളും കണ്ടെത്തി. മദ്യക്കുപ്പികൾ നിറച്ച 28 ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

കുവൈത്തിൽ പ്രവർത്തനരഹിതമായ ട്രാൻസ്ഫോർമറിനുള്ളിൽ രഹസ്യ മദ്യനിർമാണ കേന്ദ്രം pathanamthittamedia.com