കസ്റ്റഡിയിൽ നാലുപേർ, ഒരാൾ ഓടി രക്ഷപെട്ടു ; ചാലയിലെ സ്വർണക്കവർച്ചയിൽ സിറ്റി പോലീസ് കമ്മീഷണര്‍
തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയിൽ പ്രതികളെ പിടികൂടിയതിനെക്കുറിച്ച് പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അരുൾ ബി കൃഷ്ണ. ഒരു വാഹനവും നാലുപേരുമാണ് കസ്റ്റഡിയിലായതെന്നും ഒരാൾ ഓടി രക്ഷപെട്ടുവെന്നും കമ്മീഷണര്‍ അറിയിച്ചു. അനിൽ, ആൻ്റണി, അനൂപ് എന്നിവരാണ് പിടിയിലായത്. വയനാട് പടിഞ്ഞാറേത്തറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. വാഹനം വിശദമായി പരിശോധിച്ചു വരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രതികളിൽ നിന്ന് ഒരു ബാർ ഗോൾഡ് ആണ് ലഭിച്ചത്. കസ്റ്റഡിയിൽ ആറ് പേരാണ് ഉള്ളത്. വയനാട് ആറുപേരാണ് കസ്റ്റഡിയിലുള്ളത്. ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉള്ളത് സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ആളാണ്. സ്വർണം പൊട്ടിക്കൽ സംഘവുമായി പ്രതികൾക്ക് ബന്ധം ഉണ്ടോ എന്ന് വിശദമായി ചോദ്യംചെയ്താലേ പറയാനാകൂ എന്നും അദ്ദേഹം അറിയിച്ചു.
അനിൽ എന്ന ആളുടെ വണ്ടിയാണ് പിടികൂടിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് പിടിയിലായവർ സംശയനിഴലിലാണ്. കൂടുതൽ പ്രതികൾ ഉണ്ടായേക്കാം. സ്ഥാപനവുമായി പരിചയമുള്ള ആളുകളാണ് സംശയ പട്ടികയിൽ ഉള്ളത് പിടിലായവർ. പിടിയിലായ അനിൽ തിരുവനന്തപുരം സ്വദേശി ആണെങ്കിലും ഇപ്പോൾ എറണാകുളത്താണെന്നും കമ്മീഷണര്‍ വിശദമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വാജിവാഹനം തന്ത്രിയുടേതല്ല ; ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച്
-
കോവളം സ്പാ പീഡനക്കേസ് : പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ കണ്ടെത്തി
-
ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി ; തൃശൂർ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ


