അമിത വേഗത്തിലെത്തിയ പിക്കപ്പ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ: അമിത വേഗത്തിലെത്തിയ പിക്കപ്പ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉത്ത‍ർപ്രദേശിലെ സാംഭാലിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരും മരണപ്പെട്ടവരുമെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ദ ചികിത്സക്കായി അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടമുണ്ടാക്കിയ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

രാവിലെ ആറ് മണിക്കാണ് അപകടം സംഭവിച്ചത്. ഭോപത്പൂർ എന്ന പ്രദേശത്ത് ഒരു കൂട്ടം ഗ്രാമീണർ റോഡരികിൽ ഇരിക്കുന്നതിനിടെ പിക്കപ്പ് വാഹനം ഇടിച്ചുകയറുകയായിരുന്നു എന്നാണ് പൊലീസ് സൂപ്രണ്ട് അറിയിച്ചത്. വാഹനം അമിത വേഗത്തിലായിരുന്നു. 60 വയസുകാരൻ ഉൾപ്പെടെ നാല് പേർ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ രാജ്പുര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഗുരുതര പരിക്കുള്ളവരെ പിന്നീട് അലിഗഡിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ മൃതദേങ്ങൾ പോസ്റ്റ്‍മോർട്ടം പരിശോധനയ്ക്ക് അയച്ചതായും പോലീസ് സൂപ്രണ്ട് പറ‌ഞ്ഞ‌ു. ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...