മഠാധിപതിയെ ബ്ലാക്‌മെയിൽ ചെയ്തു ; തമിഴ്‌നാട്ടിൽ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിൽ മഠാധിപതിയെ ബ്ലാക്‌മെയിൽ ചെയ്ത സംഭവത്തിൽ രണ്ട് ബിജെപി നേതാക്കളടക്കം നാലുപേർ അറസ്റ്റിൽ. മഠാധിപതിയെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് കാണിച്ച് തമിഴ് ശൈവ മഠമായ ധർമ്മപുരം അധീനം നൽകിയ പരാതിയിലാണ് ഇവരെ മയിലാടുതുറൈ പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ഓഡിയോ വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് ശ്രീ ല ശ്രീ മസിലാമണി ദേശിക ജ്ഞാനസംപന്ദ പരമാശാര്യ സ്വാമിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് കാണിച്ച് സഹോദരനാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊടിയരസു, ശ്രീനിവാസ്, വിനോദ്, വിഘ്‌നേഷ് എന്നീ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ വിനോദ് ബി.ജെ.പിയുടെ തഞ്ചാവൂർ നോർത്ത് യൂത്ത് വിങ് സെക്രട്ടറിയും വിഘ്‌നേഷ് ജില്ലാ സെക്രട്ടറിയുമാണ്.

മഠാധിപതിയുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കം കൈവശമുണ്ടെന്ന് പറഞ്ഞ് മഠത്തിൽ ജോലി ചെയ്യുന്ന വിനോദും സെന്തിലും വാട്സ്ആപ്പ് വഴി താന്നോട് ബന്ധപ്പെട്ടെന്നും വലിയ തുക നൽകിയില്ലെങ്കിൽ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരനായ വിരുതഗിരി പറഞ്ഞു. ആരെങ്കിലും പോലീസിനെ സമീപിച്ചാൽ അക്രമം നടത്തുമെന്നും കൊലപാതകം നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും വിരുതഗിരി പറഞ്ഞു. ഫെബ്രുവരി 25 ന് അന്വേഷണം ആരംഭിച്ച പോലീസ് ഐപിസി സെക്ഷൻ 120 (ബി), 307, 506 (ഐഐ), 389 എന്നിവ പ്രകാരമാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...