ഐത്തല കുടിവെള്ള പദ്ധതി നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഐത്തല കുടിവെള്ള പദ്ധതി നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. റാന്നിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ കാര്യം പറഞ്ഞത്. ജല്‍ ജീവൻ മിഷൻ പദ്ധതി പ്രകാരം ഐത്തല ഭാഗത്ത് പൂർണമായും ഉന്നത നിലവാരത്തിൽ ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കും. റാന്നി മേജർ കുടിവെള്ള പദ്ധതിയിൽ നിന്നാണ് ഇത്തരത്തിലുള്ള കുടിവെള്ളം ഇവിടെ എത്തിക്കുക. ഇതിനായി മേജർ കുടിവെള്ള പദ്ധതിയുടെ കപ്പാസിറ്റി 2.5 എം എൽ ഡി ആയി വർദ്ധിപ്പിക്കും.

വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം ലഭ്യത ഉറപ്പാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് എംഎൽഎ കർശന നിർദേശം നൽകി. ഉദ്യോഗസ്ഥർക്ക് പഞ്ചായത്തിൻറെ ചുമതലകൾ നൽകി ലഭിക്കുന്ന പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വേനലിന്റെ രൂക്ഷതയ്ക്കനുസരിച്ച് വാൽവ് ഓപ്പറേറ്റർമാരെ പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിക്കും. സൂപ്രണ്ട് എൻജിനീയർ ഹരികൃഷ്ണൻ എക്സിക്യൂട്ടീവ് എൻജിനീയർമാരായ മുഹമ്മദ് റാഷിദ്, കാർത്തിക, രേഖ, അസിസ്റ്റന്റ് എക്സി എൻജിനീയർമാരായ ആർ ബാബുരാജ്, നെൽസൺ, സതി എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...