തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന്  ഫ്രാങ്കോ പിതാവ് : ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച  കേസില്‍ തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു കാണിച്ച്‌ സമര്‍പ്പിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്നും രഹസ്യമൊഴികളും തെളിവുകളും ബിഷപ്പിന് എതിരാണെന്നും സര്‍ക്കാര്‍ വാദം നിരത്തി. ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹര്‍ജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് വിശദമായ വാദത്തിനായി മാറ്റി. ഈ മാസം 26ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയും അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹരജി വിചാരണക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...