ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ് ; വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. ബലാത്സംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കേസിൽ നിർണായകമാണ്.

105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.

2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ...

മലയാളിയുടെ സ്വന്തം ‘മെരിബോയ്’ (Meriiboy) എന്ന കോടികളുടെ ഐസ്ക്രീം സാമ്രാജ്യം ഒറ്റരാത്രികൊണ്ട് വിപണിയിൽ നിന്ന്...

0
'കാമറി' (Camerry), 'മെർസിലിസ്' (Mercely's) എന്നീ രണ്ട് പ്രമുഖ ഐസ്‌ക്രീം ബ്രാൻഡുകൾക്ക്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച്...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...