വെച്ചൂച്ചിറ കുന്നം എല്‍.പി സ്കൂളിൻറെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ കുന്നം ഗവൺമെൻറ് എല്‍.പി സ്കൂളിൻറെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ റാലിയും മുന്‍ സൈനികരെ ആദരിക്കലും നടത്തി. വിമുക്തഭടന്മാരുടെ അനുഭവങ്ങൾ പങ്കുവെച്ചത് വൈകാരിക അനുഭവമായി മാറി. മെലിറ്ററി നെഴ്സ് ആയിരുന്ന ചെല്ലമ്മയുടെ വാക്കുകൾ മിക്കവരുടെയും കണ്ണുനനയിച്ചു. ഞങ്ങൾ ഉറങ്ങാതിരുന്നത് നിങ്ങൾ സുഖമായുറങ്ങാനായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള നിങ്ങളുടെ കൊലപാതകങ്ങൾ ഞങ്ങളെ വേദനിപ്പിക്കുന്നു. ഞങ്ങൾ 18-ാം വയസ് മുതൽ രാജ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചത് ഇതിനല്ല.

നല്ല ഒരിന്ത്യ അതായിരുന്നു ഞങ്ങളുടെ സ്വപ്നം. ഇത്തരം വാക്കുകൾ കേട്ടപ്പോൾ കുട്ടികള്‍ക്ക് പട്ടാളക്കാരുടെ രാജ്യസ്നേഹത്തിന്റെ ആഴം അറിയുവാന്‍ പറ്റി. ബ്ലോക്കു പഞ്ചായത്തംഗം സതീഷ് കെ.പണിക്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബിനുരാജ് അധ്യക്ഷത വഹിച്ചു. മിലറ്ററി നേഴ്സായിരുന്ന ചെല്ലമ്മ മുഖ്യ പ്രഭാഷണം നടത്തി. വിമുക്തഭടന്‍മാരായ ഗോപാലകൃഷ്ണന്‍,എം.കെ എബ്രഹാം മാമൂട്ടില്‍,പ്രഥമധ്യാപകന്‍ സി.പി സുനില്‍,കെ.കെ ബിനു,അപര്‍ണ്ണ,എം ബീന,ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....