ബോക്സ് ഓഫീസിനെ വിറപ്പിച്ച ‘വാഴകൾ’ ഒടിടിയിലെത്തി ; വൻ വിജയത്തിന് ശേഷം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും തരംഗമാവാൻ ‘വാഴ 2’

For full experience, Download our mobile application:
Get it on Google Play

മലയാള ചലച്ചിത്ര ലോകത്ത് ചരിത്രവിജയം കുറിച്ച ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശനം തുടങ്ങി. തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രമുഖ സംവിധായകൻ വിപിൻ ദാസാണ്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ഇന്ന് പുലർച്ചെ മുതലാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിംഗ് തുടങ്ങിയത്.

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ യുവനിരയ്ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങി വൻ താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിപിൻ ദാസ്, ഹാരിസ് ദേശം എന്നിവരടക്കമുള്ള നിർമ്മാതാക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ചിത്രം തിയേറ്ററിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലും വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘വാഴ’യുടെ ആദ്യ ഭാഗം പോലെ തന്നെ യുവത്വത്തിന്റെ കഥ പറയുന്ന ഈ രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...